അബുദാബി: യുഎഇയില്‍ ഇന്ന് 1,158 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 1,179 പേര് രോഗമുക്തരായതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
95,348 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 84,903 പേര് ആകെ രോഗമുക്തരായി. ആകെ മരണസംഖ്യ 421 ആയി ഉയര്‍ന്നു. നിലവില്‍ 10,024 പേരാണ് ചികിത്സയിലുള്ളത്. 91,000ത്തിലധികം കോവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് പുതുതായി നടത്തി.