കുവൈത്ത് സിറ്റി: കുവൈത്തില്‍ 502 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 79269 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 622 പേര്‍ ഉള്‍പ്പെടെ 71,264 പേര്‍ രോഗമുക്തി നേടി. രണ്ടുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 511 ആയി. ബാക്കി 7494 പേരാണ് ചികിത്സയിലുള്ളത്. 95 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3530 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. അഹ്മദി ഗവര്‍ണറേറ്റില്‍ 119 പേര്‍, ജഹ്റ ഗവര്‍ണറേറ്റില്‍ 104 പേര്‍, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 101 പേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ 100 പേര്‍, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 78 പേര്‍ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.
















