ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധ രൂക്ഷമായി തുടരുകയാണ്. രോഗം ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുകയാണ്. 19,541,219 പേര്‍ക്കാണ് ലോകത്ത് ആകെ രോഗം ബാധിച്ചത്. 724,050 പേര് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 12,544,480 പേര് രോഗമുക്തി നേടി.
അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. തൊട്ടു പിന്നാലെ ഇന്ത്യയാണ്. അമേരിക്കയിലാണ് കോവിഡ് ബാധിതര്‍ കൂടുതലുള്ളത്. 5,095,524 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 164,094 പേര് ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 2,616,967 പേര് രോഗമുക്തി നേടി.
ബ്രസീലില്‍ ഇതുവരെ 2,967,064 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 99,702 ആയി. 2,068,394 പേര് രോഗ മുക്തിനേടി. ഇന്ത്യയില്‍ 2,086,864 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 42,578 പേര് മരിച്ചു. 1,427,669 പേര് രോഗമുക്തി നേടി.