പേരുകേട്ട ജ്യൂസാണ് പിനാ കൊളാഡ. പേരു കേട്ട് പേടിക്കണ്ട, മൂന്ന് ചേരുവകൾകൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ജ്യൂസാണിത്.
ചേരുവകൾ
പൈനാപ്പിൽ – 1 കപ്പ് ( ചെറുതായി മുറിച്ചത് )
തേങ്ങാപ്പാൽ – 1 കപ്പ് ( കട്ടിയുള്ള ഒന്നാം പാൽ )
പഞ്ചസാര – ആവശ്യത്തിന്
കോക്കനട്ട് ക്രീം – ആവശ്യമെങ്കിൽ
ഐസ് ക്യൂബ്സ്
തയാറാക്കുന്ന വിധം
ചേരുവകൾ എല്ലാം മിക്‌സിയിൽ അടിച്ചു എടുക്കുക. വേനൽ ചൂടിനെ അകറ്റാൻ പറ്റിയ വിർജിൻ പിന കൊളാഡ റെഡി.
















