വളരെയളുപ്പം തയാറാക്കാവുന്ന ഈ ലഡ്ഡു പരിചയപെട്ടാലോ. പോഷകങ്ങളുടെ പവർഹൗസ് ആണെന്നു തന്നെ പറയാം. സ്കൂളിലെ സ്നാക്ക് ബോക്സിൽ ഇതു രണ്ടെണ്ണം വച്ചാൽ ധാരാളം
1. ബദാം – 10
2. കശുവണ്ടി – 10, പൊടിയായി അരിഞ്ഞത്
പിസ്ത – 10, പൊടിയായി അരിഞ്ഞത്
3. ഈന്തപ്പഴം കുരുവില്ലാതെ – 10, പൊടിയായി അരിഞ്ഞത്
ഉണക്കമുന്തിരി – 10, പൊടിയായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
ബദാം അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്തശേഷം തൊലി കളയുക. പിന്നീട് നന്നായി തുടച്ച് ഉണങ്ങിയശേഷം ചെറിയ കഷണങ്ങളായി അരിയുക. ഇതിൽ കശുവണ്ടിയും പിസ്തയും ചേർത്ത് എണ്ണമയമില്ലാതെ വറുക്കണം. ചൂടാറിയശേഷം ഈന്തപ്പഴവും ഉണക്കമുന്തിരിയുമായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി വയ്ക്കുക.വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.
















