ബംഗളൂരുവിൽ സുരക്ഷാ ജീവനക്കാരില്ലാതെ എടിഎം ഇളക്കിയെടുത്തുകൊണ്ടുപോയി മോഷ്ട്ടാക്കൾ. പണം കൈവശപ്പെടുത്താൻ പറ്റില്ലെന്ന് മനസിലായതോടെ എടിഎം മെഷീൻ റോഡരികിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
കര്‍ണാടകത്തിലെ ബെളഗാവി ഹൊസവന്താമുറി ഗ്രാമത്തിലാണ് സംഭവം. ദേശീയപാതയോരത്തെ എടിഎം തിങ്കളാഴ്ച രാത്രി മൂന്നംഗ മോഷണസംഘം ഇളക്കിയെടുത്ത് ഉന്തുവണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരിക്കുകയാണ്.
എടിഎം തുറന്ന് പണമെടുക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെവന്നപ്പോള്‍ ഏതാനും മീറ്റർ അപ്പുറത് ഉപേക്ഷിച്ച് രക്ഷപ്പെട്ടതാണെന്ന് കരുതുന്നതായി ബെളഗാവി പോലീസ് അറിയിച്ചു. എടിഎമ്മിനകത്ത് ഒരു ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ഈ പണം നഷ്ടപ്പെട്ടിട്ടില്ല.
















