അടിപൊളി ടേസ്റ്റില്‍ ടാര്‍ട്ട് തയ്യാറാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും.
ചേരുവകൾ
മൈദ – 200 ഗ്രാം
ഉപ്പ് – ഒരു നുള്ള്
തണുത്ത വെണ്ണ – 100 ഗ്രാം
മുട്ട – ഒന്ന്, അടിച്ചത്
ഫില്ലിങ്ങിന്
വെണ്ണ – പാകത്തിന്
സവാള അരിഞ്ഞത് – കാല്‍ കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
കൂണ്‍ ചെറുതായി അരിഞ്ഞത് – ഒരു കപ്പ്
മൈദ – അര വലിയ സ്പൂണ്‍
പാല്‍ – അരക്കപ്പ്
ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
അവ്ന്‍ 1800 Cല്‍ ചൂടാക്കിയിടുക.മൈദ ഉപ്പു ചേര്‍ത്തിടഞ്ഞ് ഒരു ബൗളിലാക്കുക.വെണ്ണ ചെറിയ ചതുരക്കഷണങ്ങളാക്കി മൈദയില്‍ ചേര്‍ത്തു വിരലുകള്‍ കൊണ്ടു മെല്ലേ ഞെരടി യോജിപ്പിച്ചു പുട്ടിനെന്ന പോലെ നനയ്ക്കണം.ഇതിനു നടുവിലേക്കു മുട്ട ഒഴിച്ച ശേഷം മൈദ ചേര്‍ത്തു മെല്ലേ കുഴച്ച് ഉരുളകളാക്കി, ചപ്പാത്തിക്കോല്‍ കൊണ്ടു വട്ടത്തില്‍ കാല്‍ ഇഞ്ചു കനത്തില്‍ പരത്തണം.ടാര്‍ട്ട് കട്ടര്‍ കൊണ്ടു ചെറിയ വട്ടങ്ങളായി മുറിച്ചു ടാര്‍ട്ട് ട്രേയില്‍ വയ്ക്കുക.ഇത് ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് 12-15 മിനിറ്റ് ബേക്ക് ചെയ്യുക.ഇഷ്ടമുള്ള ഫില്ലിങ് (ജാം അല്ലെങ്കില്‍ എരിവുള്ളത്) നിറച്ചു വിളമ്പാം.മഷ്‌റൂം ഫില്ലിങ് ഉണ്ടാക്കാന്‍ വെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക.ഇതിലേക്കു കൂണ്‍ ചേര്‍ത്തു വഴറ്റി, വെള്ളം മുഴുവന്‍ വറ്റുമ്പോള്‍ മൈദ ചേര്‍ത്തിളക്കണം.ഇതില്‍ പാലും ചേര്‍ത്തിളക്കി കുറുകി വരുമ്പോള്‍ ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തിളക്കി വാങ്ങുക.
















