ദിവസവും രണ്ട് നേരം അല്ലെങ്കില്‍ ഒരു നേരമെങ്കിലും ചായ കുടിക്കുന്നവരാണ് മിക്കവരും. എന്നാല്‍ അതില്‍ ഒന്ന്, രണ്ട് ചേരുവകള്‍ കൂടി അധികം ചേര്‍ത്താല്‍ മതി ജലദോഷവും തൊണ്ടവേദനയും കഫക്കെട്ടുമെല്ലാം എപ്പോള്‍ മാറിയെന്നും ചോദിച്ചാല്‍ മതി. റെസിപ്പി പരിചയപ്പെടാം.
ചേരുവകള്‍:
വെള്ളം
തുളസിയില (4-5 ഇല)
ഇഞ്ചി
തേന്‍
നാരങ്ങാനീര്
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അടുപ്പില്‍ വയ്‌ക്കുക. ചെറുതായി ചൂടായി വരുമ്പോള്‍ അതിലേക്ക് ചതച്ച് വച്ച ഇഞ്ചിയും തുളസിയിലയും ചേര്‍ക്കുക. ഇത് നന്നായി തിളപ്പിക്കുക ശേഷം ഇറക്കിവയ്‌ക്കാം. ചൂട് അല്‍പെമൊന്ന് കുറഞ്ഞാല്‍ പഞ്ചസാരയ്‌ക്ക് പകരം തേന്‍ ചേര്‍ക്കാം ശേഷം അല്‍പം നാരാങ്ങാനീര് കൂടി ചേര്‍ക്കാം (ആവശ്യമെങ്കില്‍ മാത്രം). ഇതോടെ നല്ല വെറൈറ്റി ചായ റെഡി. ഇത് ഒരു ഗ്ലാസ് കുടിച്ചാല്‍ തന്നെ ജലദോഷത്തിനും തൊണ്ട വേദനയ്‌ക്കും ആശ്വാസമാണ്.
















