എല്ലാ ദിവസവും ഒരേ ചായ കുടിച്ച് മടുത്തോ. ഇനി മസ്‌ക ബണ്ണും മസാല ചായയും തയാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.
ചേരുവകൾ
സോഫ്‌റ്റ ബൺ
ബട്ടർ
മിൽക്ക് മെയ്‌ഡ്
തയ്യാറാക്കുന്ന വിധം:
തവയിലോ ചട്ടിയിലോ ഒരു സ്‌പൂൺ നെയ്യ് പുരട്ടിയ ശേഷം ബണ്ണുകൾ ചെറുതായി ചൂടാക്കുക. ബണ്ണുകൾ പലതവണ മറിച്ചിട്ട് വേണം ചൂടാക്കാൻ. ശേഷം മിൽക്ക് മെയ്‌ഡും ബട്ടറും സംയോജിപ്പിച്ച് ക്രീം രൂപത്തിലാക്കുക. ഇനി ബൺ രണ്ടായി മുറിച്ച് ഈ ക്രീം ബണ്ണിനുള്ളിൽ പുരട്ടി കൊടുക്കാം. ശേഷം മുറിച്ച രണ്ട് ബണ്ണുകൾ ഒന്നിച്ചാക്കി ചായയുടെ ഒപ്പം കഴിക്കാം.
















