ബ്രെഡും ഉരുളക്കിഴങ്ങും വച്ച് അടിപൊളി സ്‌നാക്‌സ് തയാറാക്കിയാലോ? ബ്രെഡിനും ഉരുളക്കിഴങ്ങിനും ഒപ്പം വീട്ടിലുള്ള ചില ചേരുവകൾ കൂടി ചേർത്ത് ഇത് തയാറാക്കാം.
ചേരുവകൾ:
ബ്രെഡ് – 4
ഉരുളമഞ്ഞൾ പൊടി – 1/4 ടീസ്‌പൂൺ
മുളകുപൊടി – 1/2 ടീസ്‌പൂൺ
ഗരം മസാല – 1/4 ടീസ്‌പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം ഉരുളക്കിഴങ്ങ് വേവിച്ച് മാറ്റി വയ്‌ക്കുക. വേവിച്ച് വച്ച ഉരുളക്കിഴങ്ങിലേയ്‌ക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. അതിന് ശേഷം ഈ മിശ്രിതം ബ്രെഡ് സ്ലൈസുകൾക്ക് മുകളിലായി വയ്‌ക്കുക. മറ്റൊരു ബ്രെഡ് സ്ലൈസ് ഇതിന് മുകളിൽ വച്ച് നന്നായി പരത്തിയെടുക്കാം. ഒരു പാൻ ചൂടാക്കി അതിലേയ്‌ക്ക് വെളിച്ചെണ്ണ ഒഴിച്ച് ബ്രെഡ് നന്നായി പൊരിച്ചെടുക്കുക. ഇരുവശവും നന്നായി സ്വർണ്ണ നിറമാകുന്നത് വരെ തിരിച്ചും മറിച്ചും ഇടുക. ബ്രെഡ് നന്നായി മൊരിഞ്ഞ് വന്നാൽ പാനിൽ നിന്ന് എടുത്ത് ചൂടോടെ വിളമ്പാവുന്നതാണ്. വെറും അഞ്ച് മിനിറ്റിൽ ഈസി സ്‌നാക്‌സ് റെഡി.
















