വീടിനു ചുറ്റുവട്ടത്തു നിന്നു ലഭിക്കുന്ന ചേരുവകൾ കൊണ്ട് തയാറാക്കാൻ കഴിയുന്ന ചില വിഭവങ്ങളുണ്ട്. അതിലൊന്നാണ് വാഴപ്പിണ്ടി സൂപ്പ്. എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
1. വാഴപ്പിണ്ടി ഒരു കഷണം
2. ഉരുളക്കിഴങ്ങ് ചെറുത് 1
3. ക്യാരറ്റ്-1
4.ബീൻസ് നാലെണ്ണം
5. പാകത്തിന് വെള്ളം
6.ഉപ്പുപൊടി -പാകത്തിന്
7. കുരുമുളകുപൊടി – ആവശ്യത്തിന്
8. കോൺഫ്ലവർ-1ടിസ്പൂൺ
9. മല്ലിയില
10. മുട്ടയുടെ വെള്ളക്കരു
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ്,കാരറ്റ്, ബീൻസ് എന്നിവ തൊലികളഞ്ഞ ചെറിയ കഷണങ്ങളാക്കി ഒരു ഗ്ലാസ് വെള്ളം ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. ഇവ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. വാഴപ്പിണ്ടി വട്ടത്തിൽ കട്ട് ചെയ്തു നാരുകളഞ്ഞതിനുശേഷം പൊടിയായി അരിഞ്ഞ് മിക്സിയിലിട്ട് അരച്ചെടുക്കുക. ഇതിലേക്ക് പാകത്തിന് വെള്ളം ഒഴിച്ചു ഒന്നുകൂടി അരച്ചെടുത്ത് ഒരു പാത്രത്തിലാക്കി കൈകൊണ്ട് തന്നെ അതിലുള്ള നാരുകൾ എടുത്തുമാറ്റാം. മിക്സിയിൽ അരച്ചെടുത്ത ചേരുവകൾ ഒരു പാത്രത്തിലേക്ക് മാറ്റി അതിന്റെ കൂടെ വാഴപ്പിണ്ടി നീര് ചേർത്ത് ചൂടാക്കുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്തു കൊടുക്കാം. തിളച്ച് കുറുകി വരുമ്പോൾ അരക്കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ കോൺഫ്ലവർ കട്ടയില്ലാതെ കലക്കി സൂപ്പിലൊഴിക്കാം. പാകമായി വരുമ്പോൾ ഇതിലേക്ക് മല്ലിയില അരിഞ്ഞു ചേർത്ത് നമുക്ക് ചൂടോടുകൂടെതന്നെ സെർവ് ചെയ്യാം. ഇനി നോൺ വെജ് സൂപ്പ് ആണ് ആവശ്യമെങ്കിൽ ഒരു മുട്ടയുടെ വെള്ളക്കരു ഒരു പാത്രത്തിലേക്ക് ആക്കി സൂപ്പിലേക്ക് പതുക്കെ ഒഴിച്ചു കൊടുക്കാം ഒപ്പം തന്നെ ഒരു കരണ്ടി ഉപയോഗിച്ച് സൂപ്പിന് നല്ലപോലെ ഇളക്കി കൊടുക്കുക. വെള്ളക്കരു വെന്തതിനുശേഷം കുറച്ചു മല്ലിയില ചേർത്ത് നമുക്ക് ചൂടോടുകൂടി തന്നെ കുടിക്കാം.
















