കണ്ടാൽത്തന്നെ കൊതിയൂറുന്ന ഒരു വിഭവം തയാറാക്കിയാലോ. വളരെക്കുറച്ച് ചേരുവകൾ കൊണ്ട് തയാറാക്കാൻ കഴിയുന്ന ദീപാവലി മധുരമാണിത്. കടലമാവാണ് ഈ വിഭവത്തിന്റെ പ്രധാന ചേരുവ. രുചിയേറിയ ഈ വിഭവം ഇങ്ങനെ തയാറാക്കാം.
ചേരുവകൾ
1. കടല മാവ് -1 1/4 കപ്പ്
2. നെയ്യ് -1/2 കപ്പ്
3. പഞ്ചസാര -3/4 കപ്പുമുതൽ 1 കപ്പ് വരെയാകാം
4. ഏലയ്ക്ക പൊടി -1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കി കടലപ്പൊടി ചേർത്ത് നല്ല ബ്രൗൺ നിറം ആകുന്നതുവരെ ചെറു തീയിൽ വറക്കുക. വേറെ ഒരു പാത്രത്തിൽ പഞ്ചസാരയും കാൽഗ്ലാസ് വെള്ളവും ഇളക്കി യോജിപ്പിച്ചു താഴ്ന്ന തീയിൽ വച്ചു ഒരു നൂൽ പരുവത്തിൽ കുറുക്കുക. അതിൽ ഏലയ്ക്ക പൊടി കൂടി ചേർത്തിളക്കുക. ചൂടോടു കൂടി ബ്രൗൺ കളർ ആയ്ട്ട് വറത്തെടുത്ത കടല പൊടി യിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. എന്നിട്ട് നന്നായി കുറുക്കി എടുക്കാം. പത്രത്തിൽ നിന്ന് വിട്ടു പോരുന്ന പാകത്തിൽ ആയി കഴിഞ്ഞാൽ നെയ്യ് തടവി വച്ചിരിക്കുന്ന ഒരു ബൗളിലേക്ക് ഇട്ടു പരത്തുക. അതിനു മുകളിൽ കഷ്ണങ്ങൾ ആക്കിയ അണ്ടിപരിപ്പ് , ബദാം, പിസ്ത എന്നിവ വിതറി വേണ്ട രൂപത്തിൽ മുറിച്ചെടുത്ത് നന്നായി തണുക്കാൻ വയ്ക്കുക.
















