ഇപ്പോൾ പല സ്റ്റൈയിലിലും രുചിയിലും ചമ്മന്തി തയാറാക്കാറുണ്ട്. ഇത്തിരി വെറൈറ്റിയായുള്ള ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവുകൾ
മാങ്ങ- ഒന്ന്
ഉഴുന്നു പരിപ്പ് – രണ്ട് ടീസ്പൂൺ
ഉലുവ – ഒരു ടീസ്പൂൺ
ചുവന്ന മുളക് – 5 എണ്ണം
കറിവേപ്പില – ഒരു തണ്ട്
നാളീകേരം- ഒരു കപ്പ്
ശർക്കര – ചെറിയ കഷ്ണം
ഉപ്പ് – പാകത്തിന്
തയാറാക്കേണ്ട വിധം:-
ആദ്യം ഉഴുന്നു പരിപ്പ് , ഉലുവ, ചുവന്ന മുളക് ഒന്ന്ബ്രൗൺ നിറം ആകുന്നത് വരെ വറുക്കുക.അത് മിക്സിയിൽ പൊടിച്ചെടുക്കുക. അതിൽ മാങ്ങയും കറിവേപ്പില ,നാളികേരം, ഉപ്പ് ചേർത്ത് അരച്ചെടുക്കുക.നല്ല സ്വാദിഷ്ടമായ വ്യത്യസ്തമായ ഒരു മാങ്ങാ ചമ്മന്തി റെഡി.
















