എഐസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസിന്റെ ദേശീയ നേതാവുമായ കെസി വേണുഗോപാൽ എംപിയുടെ വാർഡിൽ എൽഡിഎഫ് ഉജ്ജ്വല വിജയം നേടി. കോൺഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടി നൽകിക്കൊണ്ട്, ആലപ്പുഴ നഗരസഭയിലെ കൈതവന വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സൗമ്യ രാജ് (ഇന്ദു ടീച്ചർ) ആണ് 179 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സൗമ്യ രാജ് 539 വോട്ടുകൾ നേടിയപ്പോൾ, യു.ഡി.എഫ്. സ്ഥാനാർത്ഥി മിനി വേണുഗോപാലിന് 360 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. എൻ.ഡി.എ സ്ഥാനാർത്ഥി രമ്യാകൃഷ്ണൻ 321 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തായി.
















