ബോളിവുഡ് താരം അനന്യ പാണ്ഡെയോട് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ പൊതുവേദിയിൽ അസഭ്യമായി പെരുമാറിയെന്ന് ആരോപണം. പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വേദിയിൽ താരങ്ങൾക്കൊപ്പം നിൽക്കുമ്പോൾ അനന്യയുടെ ഇടുപ്പിൽ അനുവാദമില്ലാതെ കരൺ ജോഹർ തടവുന്ന വീഡിയോ ആണ് വിമർശനത്തിന് വഴിവെച്ചത്.
Wtf is this behaviour? Shameless 🤡 pic.twitter.com/WJJUsYQLhg
— 𝐆𝐮𝐥𝐚𝐛 𝐀𝐧𝐬𝐚𝐫𝐢 (@Only_4Salman) January 6, 2026
കരണിന്റെ പ്രവൃത്തി ‘അശ്ലീലം’ ആണെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.കരൺ ജോഹറിന്റെ പെരുമാറ്റത്തിൽ നടിക്ക് പ്രകടമായ അസ്വസ്ഥതയുണ്ടായതായും വിഡിയോയിൽ വ്യക്തമാണെന്ന് സോഷ്യൽ മീഡിയ കുറിപ്പുകൾ പറയുന്നു.
കരൺ കൈവെച്ചപ്പോൾ അനന്യ ചിരിച്ചുകൊണ്ട് അത് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും, തടവുന്നത് നിർത്താൻ അദ്ദേഹം തയ്യാറായില്ലെന്നാണ് വിമർശകർ ആരോപിക്കുന്നത്. ‘ക്യാമറകൾക്കും മാധ്യമങ്ങൾക്കും മുന്നിൽ ഇതാണെങ്കിൽ സ്വകാര്യ ഇടങ്ങളിൽ എന്തായിരിക്കും അവസ്ഥ?’ എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കാണുകയും കരണിനെതിരെ ‘ഷെയിംലെസ്സ്’ എന്ന് പ്രതികരിക്കുകയും ചെയ്തത്.
‘കരൺ ജോഹർ പൊതുവേദിയിലും മാധ്യമങ്ങളുടെയും മുമ്പിൽ വരെ ഇങ്ങനെ ആണേൽ, ഇവന്റെ മുമ്പിൽ ഏതേലും പെണ്ണിനെ ഒറ്റയ്ക്ക് കിട്ടിയാൽ എന്തായിരിക്കും അവസ്ഥ. അനന്യ പാന്ധ്യയുടെ ഇടുപ്പിൽ ഒരു പെർമിഷൻ ഇല്ലാതെ ആണ് ഇവൻ തടവി കൊണ്ടിരിക്കുന്നത്. ഒടുവിൽ അവൾ ചിരിച്ചു കൊണ്ട് കൈ കൊണ്ട് മാറ്റിയപ്പോൾ ആണ് അവൻ അതു നിർത്തിയത് തന്നെ’. സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റ് ഇങ്ങനെയാണ്.അനന്യ പാണ്ഡെയെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് കരൺ ജോഹറാണെങ്കിലും, ആ സ്വാധീനം ഉപയോഗിച്ച് ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ആരാധകർ. സിനിമാ മേഖലയിലെ ‘പവർ ഡൈനാമിക്സ്’ ഇത്തരം മോശം പ്രവണതകൾക്ക് കാരണമാകുന്നുണ്ടോ എന്ന ഗൗരവകരമായ ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചു. സംഭവത്തിൽ കരൺ ജോഹറോ അനന്യയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കരൺ ജോഹറിന്റെ പെരുമാറ്റത്തെച്ചൊല്ലി മുൻപും പലപ്പോഴായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. അത് മിക്കപ്പോഴും അദ്ദേഹത്തിന്റെ ശരീരഭാഷയേക്കാൾ ഉപരിയായി, അദ്ദേഹം നടത്തുന്ന ചോദ്യങ്ങളെയും വെളിപ്പെടുത്തലുകളെയും സംബന്ധിച്ചായിരുന്നു. പ്രശസ്തമായ ടോക്ക് ഷോ ആയ ‘കോഫി വിത്ത് കരണി’ൽ നടിമാരോട് അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും ലൈംഗിക താൽപ്പര്യങ്ങളെക്കുറിച്ചും വളരെ നേരിട്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് പലപ്പോഴും വിവാദമായിട്ടുണ്ട്. നടിമാരുടെ സ്വകാര്യ ബന്ധങ്ങളെക്കുറിച്ച് അവർ ആഗ്രഹിക്കാത്ത സമയത്ത് പരസ്യമായി വിളിച്ച് പറയുന്ന ശീലം കരണുണ്ടെന്ന് ആരോപണമുണ്ട്. ഉദാഹരണത്തിന്, സാറാ അലി ഖാൻ, അനന്യ പാണ്ഡെ എന്നിവരുടെ പ്രണയബന്ധങ്ങളെക്കുറിച്ച് ഷോയിൽ വച്ച് കരൺ നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയായിരുന്നു.
















