തിരുപ്പതിയിൽ ദർശനം നടത്തി സിനിമാ താരങ്ങളായ ദിലീപും കാവ്യയും. താരങ്ങൾ ദർശനം നടത്തി പുറത്തുവരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നിറപുഞ്ചിരിയോടെ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങുന്ന താരങ്ങളെ വീഡിയോയിൽ കാണാം.
കേരളീയ വേഷത്തിലായിരുന്നു ദിലീപ്. ഗോൾഡൻ മഞ്ഞ നിറത്തിലുള്ള ചുരിദാറായിരുന്നു കാവ്യ ധരിച്ചത്. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ത്രില്ലറാണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
‘ഭ ഭ ബ’ ആണ് ദിലീപിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. അതിനു ശേഷമൊരുങ്ങുന്ന സിനിമയെക്കുറിച്ചും വലിയ പ്രതീക്ഷകളാണുള്ളത്.
















