Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

വെളിപ്പെടുത്തല്‍ വെളിവാക്കുന്നത് എന്ത് ?: സര്‍ക്കാരിന്റെ ഭരണ മഞ്ചത്തില്‍ അവസാന ആണിയടിച്ച് ബി. അശോക് ?; ഭരണ നേട്ടമെന്നത് പുകമറയോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 2, 2026, 10:48 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇടതുപക്ഷ സര്‍ക്കാരിന്റെ പത്തുവര്‍ഷം ഭരണ നേട്ടം കൊണ്ടും വികസന മാതൃകകള്‍ കൊണ്ടും വലിയ മുന്നേറ്റമാണ് കേരളം നടത്തിയതെന്ന വ്യാജ പ്രചാരണങ്ങള്‍ മാത്രമായിരുന്നുവെന്ന് സര്‍ക്കാരിന്റെ ഭാഗമായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബി. അശോകിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നു. വികസനമെന്നും, നേട്ടമെന്നും പറയുകയും ഉയര്‍ത്തിക്കാട്ടുകയും പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്ത സര്‍ക്കാരിന്റെ എല്ലാ പരിപാടികളും പദ്ധതികളും പൊള്ളയും തട്ടിപ്പുമായിരുന്നു എന്നാണ് സസ്‌പെന്‍ഷനിലായ അശോക് പറയുന്നത്. കഴിഞ്ഞ പത്തു വര്‍ഷവും സര്‍ക്കാരിന്റെ ഭാഗമായിരിക്കുകയും, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്ത ഐ.എ.എസ്.ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകള്‍ വെളിവാക്കുന്നത് ഇടതുപക്ഷത്തിന്റെ കപടപക്ഷത്തെയാണ്.

കിഫ്ബി പദ്ധതികള്‍, കടമെടുപ്പ്, ദുരന്തങ്ങളിലെ ഫണ്ട് ചെലവാക്കല്‍, ഊരാളുങ്കലുമായുള്ള ഇടപാട്, മുണ്ടക്കൈ ടൗണ്‍ഷിപ്പ് തുടങ്ങിയവയില്‍ നടന്നിട്ടുള്ള കൈയ്യിട്ടു വരാല്‍ തൊട്ട്, അടിച്ചുമാറ്റല്‍ വരെ അശോഖ് എണ്ണിയെണ്ണി മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറയുകയാണ്. ഓരോ ദിവസവും അശോകിന്റെ വായ്‌മെഴികള്‍ സര്‍ക്കാരിന്റെ ശവപ്പെട്ടിയില്‍ അടിക്കുന്ന ആണികളായി തീരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ മാര്‍ഗങ്ങളില്ലാതെ നിശ്ചലമായിരിക്കുകയാണ് സര്‍ക്കരും സി.പി.എമ്മും. പിണറായി വിജയനെന്ന പരാജയപ്പെട്ട മുഖ്യമന്ത്രിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് അശോക് പറയുന്നത്. മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥ വൃന്ദത്തിനുമെതിരെ അശോക് നടത്തുന്ന വെളിപ്പെടുത്തലുകള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടും ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാടില്‍ അശോക് ആഞ്ഞടിക്കുമ്പോള്‍ മറുപടി പറയാനാകാതെ സിപിഎം നേതൃത്വവും സര്‍ക്കാരും വിയര്‍ക്കുകയാണ്. ഇത്രയും ക്രൂരവും ജനങ്ങളോട് നിസംഗതയും പുലര്‍ത്തുന്ന ഒരു ഭരണം തന്റെ സര്‍വീസ് കാലയളവില്‍ കണ്ടിട്ടില്ലെന്നാണ് അശോക് തുറന്നടിക്കുന്നത്. മുഖ്യമന്ത്രിയുടെ നയമാറ്റങ്ങളും വഴിവിട്ട കൂട്ടുകെട്ടുകളുമാണ് സര്‍ക്കാരിനെ ഈ ഗതിയിലാക്കിയത്. നവകേരള സദസ്സും മയക്കുമരുന്ന് മാഫിയയും, ശബരിമലയിലെ ‘സ്വര്‍ണ്ണക്കൊള്ള, കിഫ്ബി പരസ്യം തുടങ്ങിയവയാണ് പ്രധാന തട്ടിപ്പുകള്‍. ആരോഗ്യവകുപ്പില്‍ 40,000 കോടി രൂപ കുടിശിക ഉള്ളപ്പോഴാണ് കോടികള്‍ ധൂര്‍ത്തടിച്ച് നവകേരള സദസ്സ് നടത്തിയത്. മന്ത്രിമാര്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും മയക്കുമരുന്ന് മാഫിയയുടെ പണം ഉപയോഗിച്ചുവെന്ന അശോകിന്റെ ആരോപണം പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.

ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് അയ്യപ്പ സംഗമം നടത്തിയ സര്‍ക്കാര്‍, ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയിലൂടെ വിശ്വാസികളെ വഞ്ചിച്ചുവെന്നും ഇതിന് മാപ്പില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഉളുപ്പില്ലാത്ത സര്‍ക്കാര്‍ ഖജനാവിലെ കോടികള്‍ മുടിച്ച് കിഫ്ബിക്ക് വേണ്ടി പരസ്യം നല്‍കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. നാലാം തീയതി വോട്ടെണ്ണല്‍ കഴിയുന്നതോടെ ഇടതുമുന്നണിയില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നും സര്‍ക്കാര്‍ മാറാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും അശോക് പ്രവചിക്കുന്നു. ഭരണം കൂടി പോയാല്‍ പിണറായി വിജയനും സിപിഎമ്മിനും വരുംകാലം അത്ര ശുഭകരമാകില്ലെന്ന സൂചനയാണ് അശോകിന്റെ വാക്കുകള്‍ നല്‍കുന്നത്. നിയമനടപടികള്‍ക്ക് കാത്തുനില്‍ക്കാതെ ജനകീയ കോടതിയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിയെയും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം അടക്കമുള്ള ഉന്നതരെയും പേരെടുത്ത് വിമര്‍ശിച്ചിട്ടും ഒരു സിപിഎം നേതാവോ മന്ത്രിയോ വാ തുറക്കാന്‍ ധൈര്യപ്പെടുന്നില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും കൃഷിമന്ത്രി പി. പ്രസാദും നിലവില്‍ ‘മൗനിബാബ’മാരായി തുടരുകയാണ്. അശോകിന്റെ വെളിപ്പെടുത്തലുകള്‍ വരാനിരിക്കുന്ന പുതിയ സര്‍ക്കാരിന് പിണറായിക്കെതിരെയുള്ള കൃത്യമായ ‘തുറുപ്പുചീട്ടാകുമെന്ന്’ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സെക്രട്ടേറിയറ്റിലെ ഫയലുകള്‍ക്കുള്ളിലെ രഹസ്യങ്ങള്‍ അറിയാവുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ തന്നെ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങുന്നത് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറിക്കഴിഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ച ആര്‍ക്കാണ് നറുക്കു വീഴുന്നത് എന്നുമാത്രം കണ്ടാല്‍ മതിയാകും. കനല്‍ ഒരു തരി മതി, എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും, എല്‍.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്, തുടരും തുടങ്ങിയ ആപ്തവാക്യങ്ങള്‍ ചുട്ടെടുത്ത് ജനങ്ങള്‍ക്കു നല്‍കി പറ്റിച്ച സര്‍ക്കാരിനും ഇടതു മുന്നണിക്കും തിരിച്ചടിയാകുമോ എന്നതാണ് അറിയേണ്ടത്. വീണ്ടും ഭരണം കിട്ടണം എന്നാഗ്രഹിക്കുന്നതു പോലും, നിലവില്‍ കാട്ടിക്കൂട്ടിയ തെറ്റുകളൊന്നും പുറത്തു വരാതിരിക്കാനും, അതിനേക്കാള്‍ വലിയ തെറ്റുകള്‍ ചെയ്യാനും വേണ്ടിയാണ് എന്നേ മനസ്സിലാക്കാന്‍ കഴിയൂ. കാരണം, ഇതുവരെ ചെയ്തതെല്ലാം തട്ടിപ്പാണെന്ന് സര്‍ക്കാരിനു വേണ്ടി പണിയെടുത്ത ഉദ്യോഗസ്ഥന്‍ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

 

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

Tags: ANWESHANAM NEWSIAS OFFICERB ASOKCURREPTIONSGOVERMENT SERVISEവെളിപ്പെടുത്തലുകള്‍ വെളിവാക്കുന്നത് എന്ത് ?സര്‍ക്കാരിന്റെ ഭരണ മഞ്ചത്തില്‍ അവസാന ആണിയടിച്ച് ബി. അശോക് ?ഭരണ നേട്ടമെന്നത് പുകമറയോ ?ElectionPinarayi Vijayansuspension

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies