ആവശ്യമായ ചേരുവകൾ
1. വെള്ളരിക്ക കഷണങ്ങള്‍ ആക്കിയത് -ഒരു കപ്പ്
പച്ചമുളക് നെടുകെ പിളര്‍ന്നത് -മൂന്ന്
മഞ്ഞള്‍പൊടി -കാല് ടീസ്പൂണ്‍
കറിവേപ്പില -ഒരു തണ്ട്
2. അരപ്പിന്
ജീരകം -ഒരു നുള്ള്
ചുവന്നുള്ളി -രണ്ട് അല്ലി
തേങ്ങ തിരുമ്മിയത് -കാല് കപ്പ്
കറിവേപ്പില -ഒരു തണ്ട്
3. തൈര് -മൂന്ന് കപ്പ്
4. താളിക്കാന്‍
എണ്ണ -രണ്ടു ടീസ്പൂണ്‍
ചുമന്നുള്ളി -രണ്ടോ മൂന്നോ അല്ലി (വട്ടത്തില്‍ അരിഞ്ഞത്)
കടുക് -ഒരു ടീസ്പൂണ്‍
വറ്റല്‍മുളക് -രണ്ട്
കറിവേപ്പില -ഒരു തണ്ട്
കറിവേപ്പില -കുറച്ച്
5. ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം
വെള്ളരിക്ക പച്ചമുളകും പൊടികളും ചേര്‍ത്ത് ആവശ്യമായ വെള്ളം ഒഴിച്ച് വേവിക്കുക. തേങ്ങയും ജീരകവും ഉള്ളിയും കറിവേപ്പിലയും വെണ്ണപോലെ മയത്തില്‍ അരച്ചെടുക്കുക.
ഈ അരപ്പ് തൈരുമായി നന്നായി യോജിപ്പിക്കുക. ഉപ്പും ചേര്‍ക്കണം. വെള്ളരിക്ക വെന്തതിനുശേഷം തീ വളരെ കുറച്ച് തൈര് ഒഴിച്ച് തുടരെ ഇളക്കിക്കൊണ്ടിരിക്കുക. അല്ലെങ്കില്‍ കറി പിരിഞ്ഞുപോകും.
ചെറുതായി ആവി വന്നു തുടങ്ങുമ്പോള്‍ തീ അണക്കുക. പിന്നെയും കുറച്ച് നേരംകൂടി ഇളക്കുക. എണ്ണയില്‍ കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ച് കറിയില്‍ ഒഴിക്കുക.
വെള്ളരിക്ക മോരുകറി റെഡി
Read more:
- സി.എ.എ വിവേചനപരം -ആംനസ്റ്റി ഇന്റർനാഷനൽ
- സിഎഎയ്ക്കു പിന്നാലെ എൻപിആറും, എൻആർസിയും സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു
- കടപ്പത്ര വിവരങ്ങൾ ഇന്നുതന്നെ കമ്മിഷനു നൽകണം; എസ്ബിഐക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം
- പൗരത്വ നിയമ ഭേദഗതി: രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു; അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു
- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയിൽ; മെഗാ റാലി 17ന് മുംബൈയില്‍
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















