ആവശ്യമായ ചേരുവകൾ
ഉഴുന്ന് പരിപ്പ് – 1 1/2 കപ്പ്
ശർക്കര – 500 ഗ്രാം
ഓയിൽ – പൊരിച്ചെടുക്കാൻ
പ്പ് – ഒരു നുള്ള്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് പരിപ്പ് 4 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തു വയ്ക്കുക. കഴുകി ഊറ്റിയെടുത്ത ശേഷം വളരെ കുറച്ചു വെള്ളം ചേർത്തു മിക്സിയിൽ അരച്ചെടുക്കുക. മാവ് കൈ കൊണ്ട് ഒന്ന് പതപ്പിച്ചു കൊടുക്കുക. പൈപ്പിംഗ് ബാഗിൽ നിറയ്ക്കുക.
ശർക്കര വളരെ കുറച്ചു വെള്ളം ചേർത്തു അലിയിച്ചു അരിച്ചെടുക്കുക.ഓയിൽ ചൂടാക്കിയ ശേഷം ചെറിയ തീയിൽ പൈപ്പിങ് ബാഗ് ഉപയോഗിച്ചു ജിലേബി ഷെയ്പ്പിൽ ഒഴിച്ചു കൊടുക്കുക. മീഡിയം തീയിൽ മൊരിയിച്ചെടുക്കുക. ചൂടോടെ ശർക്കരപ്പാനിയിൽ മുക്കുക. 30 സെക്കന്റ് കഴിഞ്ഞു കോരിയെടുക്കുക. സ്വാദുള്ള ശർക്കര ജിലേബി റെഡി.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















