ആവശ്യമായ ചേരുവകൾ
പനം ശർക്കര – 300 ഗ്രാം
ഏലക്കായ– 3 എണ്ണം
കറുവപ്പട്ട –ഒരു ചെറിയ കഷ്ണം
തേങ്ങാ ചിരവിയത് – 1 എണ്ണം
ഉപ്പ് – 1/4 ടീസ്പൂൺ
മുട്ട –4 എണ്ണം
ബട്ടർ
വെള്ളം
തയ്യാറാക്കുന്ന വിധം
ശർക്കര വളരെ കുറച്ചു വെള്ളം ചേർത്ത പാനിയാക്കിയതിൽ ഏലയ്ക്കായും പട്ടയും പൊടിച്ചു ചേർത്ത് അരിച്ചെടുക്കുക. ശേഷം തേങ്ങ അര കപ്പ് വെള്ളം ചേർത്തു നന്നായി അരച്ച് ഒന്നാം പാൽ എടുക്കുക. ഒരു ടേബിൾ സ്പൂൺ ശർക്കരപാനി മാറ്റിവയ്ക്കുക.
ഒരു കപ്പ് തേങ്ങാപ്പാലും കാൽ ടീസ്പൂൺ ഉപ്പും ബാക്കി ശർക്കരയുമായി യോജിപ്പിക്കുക. 4 മുട്ട നന്നായി ഇളക്കിയ ശേഷം ഇതും ശർക്കരയിലേക് ചേർക്കുക.
ബട്ടർ തടവിയ ബൗളിൽ മാറ്റിവെച്ച ഒരു ടേബിൾസ്പൂൺ ശർക്കര ഇട്ട് ഈ കൂട്ട് ബൗളിൽ ഒഴിച്ചു ഫോയിൽ കൊണ്ട് അടച്ച ശേഷം ആവിയിൽ അര മണിക്കൂർ വേവിക്കുക. നന്നായി തണുത്ത ശേഷം തണുപ്പിച്ചു വിളമ്പുക.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















