ആവശ്യമായ ചേരുവകൾ
കടലമാവ് – 2 കപ്പ്
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – 1 ടീ സ്പൂൺ
കായം – 1/4 ടീ സ്പൂൺ
വെള്ളം – 1 1/2 കപ്പ്
വെളിച്ചെണ്ണ – 2 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
ഇഞ്ചി – 1 ടീസ്പൂൺ
പച്ചമുളക് – .4 എണ്ണം
സവാള – 1 ചെറുതായി അരിഞ്ഞത്
ഉപ്പ് – 1 ടീസ്പൂൺ
ഉരുളക്കിഴങ്ങ് വേവിച്ചു പൊടിച്ചത് – 2 എണ്ണം
മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കടലമാവ്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കായം എന്നിവ ചേർത്ത് പാകത്തിന് വെള്ളമൊഴിച്ച് കുറുകിയ പാകത്തിൽ കട്ട പിടിക്കാതെ ഇളക്കി വയ്ക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് ജീരകം, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക, വഴന്ന് വരുമ്പോൾ സവോളയും ഉപ്പും ചേർക്കുക. സവാള കളർ മാറി തുടങ്ങുമ്പോൾ അതിലേക്ക് വേവിച്ചു വെച്ച ഉരുളക്കിഴങ്ങ് ചേർത്ത് മഞ്ഞൾപ്പൊടിയും ഇട്ട് നന്നായി യോജിപ്പിക്കുക. മല്ലിയില ചേർക്കുക.
തണുത്ത ശേഷം ഉരുളകളാക്കി മാവിൽ മുക്കി എണ്ണയിൽ ഇടുക. എല്ലാവശവും ഗോൾഡൻ ബ്രൗൺ നിറം ആവുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















