ആവശ്യമായ ചേരുവകൾ
ഇഡ്ഡലി അരി – 1 കപ്പ്
ഉഴുന്ന് – 1/4 കപ്പ്
ബേക്കിങ് പൗഡർ – 4 നുള്ള്
ഓറഞ്ച് അല്ലെങ്കിൽ റെഡ് കളർ – – 1/4 ടീ സ്പൂൺ
എണ്ണ – ആവശ്യത്തിന്
പഞ്ചസാര – 1 കപ്പ്
വെള്ളം – 3/4 കപ്പ്
തയ്യാറാക്കുന്ന വിധം
ഇഡ്ലി അരിയും ഉഴുന്നും 4 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. അതിന് ശേഷം നന്നായി കഴുകി തരുതരുപ്പോടെ അരച്ചെടുക്കുക. അധികം വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കാൻ. അതിലേക്ക് ബേക്കിങ് പൗഡറും കളറും ചേർത്ത് നന്നായി ഇളക്കുക.
ഒരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ച് കുറുകുമ്പോൾ വാങ്ങി വയ്ക്കുക. എണ്ണ ചൂടാക്കി അര സ്പൂൺ മാവ് ഒഴിച്ച് വറത്തു കോരുക. ചൂട് പഞ്ചസാര ലായനിയിലേക്കു ഈ ഉരുളകൾ ഇടുക.
15-20 മിനിറ്റ് അതിൽ ഇട്ട് വയ്ക്കുക. അതിനുശേഷം മാറ്റി പഞ്ചസാരയിൽ ഉരുട്ടി എടുക്കുക. വായുകടക്കാത്ത കുപ്പിയിൽ വയ്ക്കുക. ശ്രദ്ധിക്കേണ്ട കാര്യം – പഞ്ചസാര ലായിനി ചൂട് ഉണ്ടാവണം. അല്ലെങ്കിൽ തേൻ മിഠായി ചുരുങ്ങി പോകും.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















