കോഴിക്കോട്: കോടഞ്ചേരി കണ്ടപ്പന്‍ചാലില്‍ പുലികള്‍ ഇറങ്ങി. വൈദ്യുത പദ്ധതി പ്രദേശമായ ഡാമിനടുത്താണു നാട്ടുകാര്‍ പുലികളെ കണ്ടത്. ആനക്കാംപൊയില്‍ പവര്‍ പ്രോജക്ടിന്റെ കെട്ടിടത്തിൽ സ്ഥാപിച്ച സിസിടിവിയിൽ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു.
പ്രദേശത്ത് മൂന്നുപുലികൾ ഇറങ്ങിയിട്ടുണ്ടെന്നും എത്രയും പെട്ടന്ന് പുലികളെ പിടികൂടണമെന്നും നാട്ടുകാർ പറഞ്ഞു.
ഇന്നു വൈകീട്ട് ആറു മണിയോടെയാണു പുലികള്‍ ജനവാസമേഖലയ്ക്കടുത്ത് എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് തുടരുകയാണ്.
Read more :
- സന്ദേശ്ഖാലിയിലെ പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി മോദി മാർച്ച് ആറിന് പശ്ചിമ ബംഗാൾ സന്ദർശിക്കും : ഇരകളായ സ്ത്രീകളെ കണ്ടേക്കും
- മുംബൈ മീരാ റോഡിൽ നടത്താനിരുന്ന ടി രാജ സിംഗിൻ്റെ റാലിക്ക് അനുമതി നിക്ഷേധിച്ച് പോലീസ് : നടപടി വിദ്വേഷ പ്രസംഗങ്ങൾ കണക്കിലെടുത്ത്
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്
















