ആവശ്യമായ ചേരുവകൾ
1. വെള്ള അവൽ – ഒരു കപ്പ്
2. നെയ്യ് – രണ്ടു ചെറിയ സ്പൂൺ
3. പാൽ – രണ്ടു കപ്പ്
4. നുറുക്കു പച്ചരി – രണ്ടു ചെറിയ സ്പൂൺ
5. പാൽ – നാലു കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിന്നിന്റെ പകുതി
പഞ്ചസാര – അരക്കപ്പ്
6. ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
അവൽ നെയ്യിൽ മൂപ്പിച്ചു കരുകരുപ്പാക്കി വയ്ക്കണം. രണ്ടു കപ്പ് പാൽ തിളപ്പിച്ച് അരി ചേർത്തു വേവിക്കുക.
അരി വെന്ത ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു തുടരെയിളക്കുക. പായസം വറ്റി പകുതിയാകുമ്പോൾ ഏലയ്ക്ക പൊടിച്ചതും ചേർത്തു വാങ്ങിവയ്ക്കുക.
ചൂടാറിത്തുടങ്ങി, ഇളം ചൂടുള്ളപ്പോൾ അവൽ മൂപ്പിച്ചതു ചേർത്തിളക്കി ഉടൻ വിളമ്പാം
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















