ആവശ്യമായ ചരുവകൾ
രോഹു മീനിന്റെ മുട്ട
സവാള വലുത്– 1 നന്നായി കൊത്തിയരിഞ്ഞത്
പച്ചമുളക് – 2 വട്ടത്തിൽ ചെറുതായി അരിഞ്ഞത്
കറിവേപ്പില– 2 തണ്ട്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
കശ്മീരി മുളകുപൊടി– 1/2 ടീ സ്പൂൺ
പെരുംജീരകപ്പൊടി –1/2 ടീ സ്പൂൺ
തേങ്ങ ചിരകിയത്– കാൽക്കപ്പ്
എണ്ണ – 3 ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മീൻ മുട്ട നന്നായി കഴുകി വൃത്തിയാക്കണം. അതിനെ പൊതിഞ്ഞിരിക്കുന്ന പാട നീക്കം ചെയ്ത ശേഷം അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മാറ്റി വയ്ക്കുക.
ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഴിച്ച് ചൂടാകുമ്പോൾ കടുകുപൊട്ടിച്ചതിന് ശേഷം സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് ഇളം ബ്രൗൺ നിറം ആകുന്നതുവരെ മൂപ്പിക്കുക.
ഇതിലേക്ക് ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. കശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് പച്ചമണം പോകുന്നതുവരെ ഇളക്കുക.
ഇതിലേയ്ക്ക് ചിരകിയ തേങ്ങ ചേർത്ത് രണ്ട് മിനിട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം. മാറ്റിവച്ചിരിക്കുന്ന മീൻ മുട്ട ചേർത്ത് നന്നായി ചിക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ അല്പം എണ്ണ ചേർക്കാം.
അഞ്ചുമുതൽ എട്ടു മിനിറ്റുവരെ പാൻ അടച്ചുവച്ച് വേവിയ്ക്കാം. അടപ്പ് തുറന്ന ശേഷം ഇത് നന്നായി മൊരിച്ചെടുക്കാം. നല്ല തകർപ്പൻ രോഹു മുട്ടത്തോരൻ റെഡി. ഏത് മീനിന്റെ മുട്ടയും ഇതേരീതിയിൽ തയാറാക്കാം
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















