കൊഴുക്കട്ട തയാറാക്കാൻ ആവശ്യമായ ചേരുവകൾ
ഇടിയപ്പപൊടി – 1/2 കപ്പ്
നെയ്യ് – 1 ടീസ്പൂൺ
തിളച്ച വെള്ളം – 1 കപ്പ്
ഉപ്പ് – ഒരു നുള്ള്
ശർക്കര – 200 ഗ്രാം
വെള്ളം – 1 കപ്പ്
പാൽ കൊഴുക്കട്ടക്കായി
പാൽ -1 1/2 കപ്പ്
വെള്ളം – 1/2 കപ്പ്
ഏലയ്ക്കാപൊടി – 1 ടീസ്പൂൺ
കട്ടിയുള്ള തേങ്ങാപ്പാൽ – 1 1/2 കപ്പ്
തയാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ നെയ്യും അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്തു കട്ടകെട്ടാതെ കുഴച്ച് ഇടിയപ്പത്തിന്റെ പരുവത്തിൽ വയ്ക്കുക.
തണുക്കുമ്പോൾ ചെറിയ ഉരുളകളായി ഉരുട്ടുക. അതിനുശേഷം ശർക്കര അരക്കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുത്ത് മാറ്റിവയ്ക്കുക.
പിന്നീട് പാൽ, വെള്ളം ചേർത്ത് അടുപ്പിൽ വയ്ക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ ഉരുട്ടി വച്ച ഉരുളകൾ പാലിലേക്ക് ഇടണം. അതിനുശേഷം അടച്ചുവച്ച് 15 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.
പിന്നീട് തുറന്ന് ശർക്കരപ്പാനിയും ഏലയ്ക്കാപ്പൊടിയും ചേർത്ത് അത് ഇളക്കി അഞ്ചു മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.
അവസാനം കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിച്ച് അഞ്ച് മിനിറ്റ് ചെറുതീയിൽ തിളപ്പിച്ച് അടച്ചുവയ്ക്കുക. .
സ്വാദുള്ള പാൽ കൊഴുക്കട്ട ചെറിയ ചൂടോടെ കഴിക്കാവുന്നതാണ്
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















