ന്യൂ ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 9,110 പേര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 14,016 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം രോഗം ബാധിച്ച് 78 പേര്‍ മരിച്ചു.
അതേസമയം, ഇന്ത്യയില്‍ ഇതുവരെ 1,08,47,304 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 1,43,625 പേരാണ് ചികിത്സയിലുളളത്. 1,55,158 പേര്‍ മരിച്ചു. 62,59,008 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ 20,25,87,752 സാമ്ബിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 6,87,138 സാമ്ബിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.
















