ന്യൂഡല്‍ഹി: ലണ്ടനിലേക്ക് പുറപ്പെടുന്ന എയര്‍ഇന്ത്യ വിമാനത്തിന് ഭീകരരുടെ ഭീഷണി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച പുറപ്പെടാനിരിക്കുന്ന വിമാനങ്ങള്‍ക്കാണ് സുരക്ഷാഭീഷണിയുണ്ടായത്.
‘സിഖ് ഫോര്‍ ജസ്റ്റിസ് ‘ എന്ന സംഘടനയുടെ പേരിലാണ് ആക്രമണ ഭീഷണി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു.
വിമാനത്താവളഅധികൃതര്ക്കാണ് ഭീഷണി കോള്‍ ലഭിച്ചത്. രണ്ട് വിമാനങ്ങള്‍ക്കാണ് ഭീഷണി കോള്‍ വന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ 5 ന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ രാജീവ് രഞ്ജന്‍ പറഞ്ഞു.