റിയാദ്: സൗദി അറേബ്യയില്‍ 455 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. 29 രോഗികള്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ മരിച്ചു. അതേസമയം ആശ്വാസമായി 841 കോവിഡ് ബാധിതര്‍ കൂടി സുഖം പ്രാപിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 3,33,648 പോസിറ്റീവ് കേസുകളില്‍ 3,17,846 പേര് രോഗമുക്തി നേടി.
4712 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.3 ശതമാനമായി ഉയര്‍ന്നു. 1.4 ശതമാനമാണ് മരണനിരക്ക്.
രാജ്യത്ത് വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,090 ആയി കുറഞ്ഞു. ഇതില്‍ 1034 പേരുടെ നില ഗുരുതരമാണ്. റിയാദ് 5, ജിദ്ദ 4, മക്ക 4, ഹുഫൂഫ് 1, ദമ്മാം 1, ഹാഇല്‍ 2, അബഹ 4, ഹഫര്‍ അല്‍ബാത്വിന്‍ 2, ജീസാന് 2, അബൂ അരീഷ് 1, സബ്യ 1, അല്‍റസ് 1, മുസാഹ്മിയ 1 എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മരണങ്ങള് സംഭവിച്ചത്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലാണ്. തിങ്കളാഴ്ച 44,112 സാമ്ബിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 63,92,497 ആയി.