ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 33,298,939 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ പത്ത് ലക്ഷം കടന്നു. 24,630,967 പേര് രോഗമുക്തി നേടി.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. രാജ്യത്ത് 7,321,343 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 209,453 പേര് മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,560,456 ആയി ഉയര്‍ന്നു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം പിന്നിട്ടു. മരണസംഖ്യ 95,000 കടന്നു. കഴിഞ്ഞ ദിവസം 92,043 പേര് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 49,41,627 ആയി ഉയര്‍ന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 82.46 ശതമാനമാണ്.
ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ രാജ്യത്ത് 4,732,309 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 141,776 പേര് മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 4,060,088 ആയി.