ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രൂക്ഷമായി തുടരുകയാണ്. 29,175,454 പേര്‍ക്കാണ് ലോകത്ത് ആകെ കോവിഡ് ബാധിച്ചത്. 927,984 പേര് ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 21,018,175 പേര് രോഗമുക്തി നേടി.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 6,708,458 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 198,518 പേര് ഇതുവരെ അമേരിക്കയില്‍ മരിച്ചു. 3,972,205 പേര് രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 4,330,455 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 131,663 ആയി. 3,573,958 പേര് രോഗമുക്തി നേടി.
ഇന്ത്യയില്‍ 4,845,003 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 79,754 പേര് മരിച്ചു. 3,777,044 പേര് ഇതുവരെ രോഗമുക്തി നേടി. 77.88ശതമാനം ആണ് രോഗമുക്തി നിരക്ക്. പുതുതായി രോഗം ഭേദമായവരുടെ എണ്ണത്തിന്റെ 58 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.