ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ടിന്‍ഡര്‍, ഗ്രിന്‍ഡര്‍ തുടങ്ങിയ ഡേറ്റിംഗ് ആപ്പുകള്‍ നിരോധിച്ചു. അധാര്‍മിക ഉള്ളടക്കം പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് നടപടി. ടിന്‍ഡര്‍, ടാഗ്ഡ്, സ്കൗട്, ഗ്രിന്‍ഡര്‍, സെഹൈ എന്നീ ആപ്പുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്- ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട്.
അധാര്‍മികവും അശ്ലീലമായതുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിനാലാണ് ആപ്ലിക്കേഷനുകള്‍ക്ക് നോട്ടീസ് അയച്ചതെന്ന് പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു.
വിവാഹേതര ബന്ധവും സ്വവര്‍ഗരതിയും നിയമവിരുദ്ധമായ ഇസ്ലാമിക രാഷ്ട്രമാണ് പാക്കിസ്ഥാന്.
















