ബിഗ് ടി.വിക്കെതിരേ വാര്‍ത്ത ചെയ്തുവെന്ന പരാതിയിന്‍മേല്‍ വണ്‍ടു ടോക്ക് എന്നയൂട്യൂബ് ചാനലില്‍ പോലീസ് റെയ്ഡ് നടത്തി മൊബൈലും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് ബിഗ് ടി.വി ചീഫ് എഡിറ്റര്‍ സുജയ പാര്‍വ്വതി എറണാകുളം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. എന്നാല്‍, ഈ റെയ്ഡില്‍ വണ്‍ ടു ടോക്ക് യൂട്യൂബ് ചാനല്‍ അധികൃതര്‍ പൂര്‍ണ്ണമായും സഹകരിച്ചു. പോലീസ് അവരുടെ നടപടികള്‍ ചെയ്തു, വണ്‍ ടു ടോക്ക് ന്യൂ പ്ലാറ്റഫോമിലെ ഹൈദരാലിയുടെ മൊബൈലും പിടിച്ചെടുത്തു. നിയമം നിയമത്തിന്റെ വഴിയേ പോകട്ടെയെന്നാണ് ഹൈദരലിയും പറയുന്നത്. ഇന്നലെ നടന്ന പോലീസ് റെയ്ഡില്‍ ഭയന്ന് ഒളിച്ചിരിക്കാനൊന്നും വണ്‍ ടു ടോക്കോ ഹൈദരലിയോ തയ്യാറായില്ല.
ഇന്നും അവര്‍ വാര്‍ത്ത നല്‍കി. അതും ഇന്നലത്തെ റെയ്ഡിന്റെ വീഡിയോ സഹിതമാണ് വാര്‍ത്ത നല്‍കിയത്. ഇതോടൊപ്പം ബിഗ് ടി.വിയിലെ ജോലി പ്രശ്‌നവും ജീവനക്കാരികളുടെ വിഷയവും വാര്‍ത്തയാക്കി. ഇത് തെളിയിക്കുന്നത്, സത്യത്തെ മൂടിവെയ്ക്കാനാവില്ല എന്നാണ്. ബിഗി ടി.വിയില്‍ അങ്ങനെയൊരു പ്രശ്‌നമേയില്ലെങ്കില്‍ എന്തുകൊണ്ടാണ് രണ്ടു പരാതികള്‍ വെളിച്ചത്തേക്കു വന്നത്. എന്തുകൊണ്ടാണ് ബിഗ് ടി.വി ഫാമിലി ഗ്രൂപ്പിലെ ചെയര്‍മാന്റെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തു വന്നത്. ഈ തെളിവുകള്‍ വെച്ചാണ് വാര്‍ത്തകള്‍ ചെയ്തത്. മാത്രമല്ല, ആതിര എന്ന ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റിനെ ബിഗ് ടിവിയില്‍ നിന്നും പുറത്താക്കുന്നതിനു മുമ്പ് മാനേജ്‌മെന്റിന് അവര്‍ കൊടുത്ത പരാതി പുറത്തു വന്നിട്ടുണ്ട്. ഇത് വെച്ചുകൊണ്ടാണ് വാര്‍ത്ത ചെയ്തതും.
സത്യത്തിനെ മറയ്ക്കാന്‍ നോക്കുമ്പോള്‍ വീണ്ടും വീണ്ടും അത് പുറത്തേക്കു വരികയേയുള്ളൂ. സുജയ പാര്‍വ്വതിക്കെതിരേയും അനില്‍ അയിരൂരിനെതിരേയും വൈശാഖ് കോമാട്ടിലിനെതിരേയും ആ കുട്ടി പരാതിയില്‍ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു സ്ഥാപനത്തിനുള്ളിലെ വിുഷയമാണെന്ന് അതിനെ ലഘൂകരിക്കുമ്പോള്‍ സമാന പ്രശ്‌നങ്ങള്‍ നേരിടുന്ന കുറച്ചുപേരും കൂടി അവിടെയുണ്ടെന്നാണ് വണ്‍ ടു ടോക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഈ വിഷയത്തില്‍ സോഷ്യല്‍ ആക്ടിവിസ്റ്റായ സുനിത ദേവദാസും വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു. ഇതിനെതിരേയും സുജയ പരാതി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. എന്തായാലും ബിഗ് ടി.വിയിലെ പ്രശ്‌നം മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കില്ലെന്നുറപ്പാണ്.
കാരണം, സമാന പ്രശ്‌നങ്ങള്‍ അവരും അഭിമുഖീകരിക്കുന്നതാണെന്ന ബോധം ഉള്ളതു കൊണ്ടാണിത്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഇതിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നുണ്ട്. നിരവധി പേര്‍ ബിഗ് ടി.വിയില്‍ തൊഴില്‍ പ്രശ്‌നമുണ്ടോ എന്നു ചോദിച്ചാല്‍ അവരോടൊക്കെ മറുപടി പറയാന്‍ മാനേജ്‌മെന്റിന് കഴിയുമോ. അതോ അവര്‍ക്കെതിരേയെല്ലാം പരാതി നല്‍കി വായടപ്പിക്കുമോ. മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നില്ല, അതുകൊണ്ട് വണ്‍ ടു ടോക്ക് പോലുള്ള യൂട്യൂബ് ചാനലുകള്‍ നല്‍കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നു പറയാനാകുമോ. അവര്‍ക്ക് കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ ചെയ്യുന്നത്.
അല്ലാതെ വലിയൊരു ചാനലിനെതിരേ ഒരു യൂ ട്യൂബ് ചാനല്‍ വാര്‍ത്ത നല്‍കിയിട്ട് എന്തു ചെയ്യാനാണ്. ചെയ്യുന്ന വാര്‍ത്തയില്‍ സത്യമില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന സാമാന്യ ബോധമെങ്കിലും വണ്‍ ടു ടോക്ക് മാനേജ്‌മെന്റിനുണ്ടെന്ന് മനസ്സിലാക്കുക. അപ്പോള്‍ ബിഗ് ടി.വിക്കു തന്നെയാണ് തെറ്റു പറ്റിയിരിക്കുന്നത്. ഒരു വണ്‍ ടു ടോക്കിനെ നിശബ്ദമാക്കാനാകും. പക്ഷെ, പരാതി പറഞ്ഞ് മുന്നോട്ടു വന്ന പെണ്‍കുട്ടിയോട് എങ്ങനെ നീതി പുലര്‍ത്താനാകും എന്നതാണ് പ്രധാന ചോദ്യം. മുഖ്യമന്ത്രി വി.ഡി സതീശന്‍ പെണ്‍കുട്ടിയെ നേരിട്ടു വിളിച്ച് കാര്യം തിരക്കിയിട്ടുണ്ടെന്നാണ് സൂചന. ഇത് ആ കുട്ടിയുടെ ഭാഗത്ത് ശരിയുള്ളതു കൊണ്ടാണെന്നേ തത്ക്കാലും വിശ്വസിക്കാനാവൂ.
















