ആവശ്യമായ ചേരുവകൾ
വെള്ള അവൽ – അര കപ്പ്
പാൽ – ആവശ്യത്തിന് (ഏകദേശം ഒരു കപ്പ്)
പഞ്ചസാര – 2 ടേബിൾ സ്പൂൺ (കൂടുതൽ വേണമെങ്കിൽ ഇടാം)
ബൂസ്റ്റ് | ഹോർലിക്സ് – ഒരു ടേബിൾ സ്പൂൺ (ടേസ്റ്റ് അനുസരിച്ച്)
ചെറുപഴം – ഒന്ന്
വറുത്ത കപ്പലണ്ടി – 2 – 3 ടേബിൾ സ്പൂൺ
ഉണക്കമുന്തിരി,കാഷ്യൂ നട്ട്, ചെറി – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
അവൽ വറുത്ത് എടുക്കുക. ഇനി പഴം ചെറിയ കഷണങ്ങൾ ആക്കിയ ശേഷം നന്നായി കൈ വെച്ചോ സ്പൂൺ വെച്ചോ ഉടച്ച് എടുക്കുക. പാൽ നന്നായി മധുരം ചേർത്ത് തണുപ്പിച്ച് എടുക്കുക.
ഇനി ഒരു പാത്രത്തിൽ പാൽ ഒഴികെ ബാക്കി എല്ലാം ഒന്നിച്ചാക്കി നന്നായി മിക്സ് ചെയ്യുക ഇനി ഒരു ഗ്ലാസ്സിൽ ഈ മിക്സ് നിറച്ച ശേഷം ആവശ്യത്തിന് പാൽ നിറക്കുക.
മുകളിൽ മുന്തിരി, ചെറി, കാഷ്യുനട്ട് ഇവ വിതറിയശേഷം കഴിക്കാം.സ്വാദിഷ്ടമായ ഹെൽത്തി അവൽ മിൽക്ക് റെഡി.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















