ആവശ്യമായ ചേരുവകൾ
സവാള – 2 എണ്ണം
മൈദാ – 1/2 കപ്പ്
കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
ബ്രഡ്ക്രംബ്സ്- 1/2 കപ്പ്
മുളകുപൊടി – 1/2 ടീസ്പൂൺ
ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
പാൽ – 2 ടേബിൾസ്പൂൺ
മുട്ട – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവാള 1/4 ഇഞ്ച് കനത്തിൽ വട്ടത്തിൽ മുറിച്ചെടുത്ത് ഓരോ വളയം ആയി വേർതിരിച്ച് എടുത്തു മാറ്റി വയ്ക്കാം. രു ബൗളിൽ മൈദ പൊടിയും കോൺഫ്ലോറും (ചോളപ്പൊടി) മുളക് പൊടിയും ബേക്കിങ് പൗഡറും ഉപ്പും ഇട്ട് ഒന്ന് ഇളക്കി വയ്ക്കണം.
ഇതിലേക്ക് സവാള റിങ് ഓരോന്നായി ഇട്ട് വെള്ള മയം കളയാൻ നല്ലതു പോലെ മിക്സ് ചെയ്തു അധികം ഉള്ള പൊടി തട്ടി കളഞ്ഞു മാറ്റി വയ്ക്കാം. ഇനി മറ്റൊരു ബൗളിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് അതിലേക്കു കുരുമുളക് പൊടിയും ഉപ്പും ഇട്ട് മിക്സ് ചെയ്ത ശേഷം ഇത് മാവിലേക്കു ഒഴിച്ച് നന്നായി ഇളക്കി എടുക്കാം.
കട്ടി കൂടുതൽ ആണെങ്കിൽ കുറച്ചു പാലും കൂടി ഒഴിച്ച് ഇത് ലൂസ് ആക്കി എടുക്കാം . ഇനി ഇതിലേക്ക് ഒനിയൻ റിങ് മുക്കി എടുത്തു ബ്രഡ് ക്രംബ്സ് മുക്കി ഫ്രൈ ചെയ്തെടുക്കാം.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















