ആവശ്യമായ ചേരുവകൾ
വറുത്ത അരിപ്പൊടി- 1 കപ്പ്
തേങ്ങ ചിരകിയത് – 1
ശർക്കര- 150 ഗ്രാം
ഏലയ്ക്ക – 3 എണ്ണം
ചെറിയ ജീരകം – ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്
വെള്ളം – ഒന്നര കപ്പ് (പൊടി കുഴയ്ക്കാൻ)
തയ്യാറാക്കുന്ന വിധം
ശർക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ച് എടുക്കുക. ഇത് ഒരു പാനിൽ ഒഴിച്ച് അതിൽ തേങ്ങപ്പീരയും ഏലയ്ക്ക, ജീരകം എന്നിവ പൊടിച്ചതും ചേർത്ത് വിളയിച്ചെടുക്കുക. ഇനി ഒരു പാത്രത്തിൽ ഒന്നര കപ്പ് വെള്ളം തിളപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് വേണം തിളപ്പിക്കാൻ. തിളച്ച വെള്ളത്തിലേക്ക് അരിപ്പൊടി ചേർത്ത് നല്ലപോലെ ഇളക്കുക. കുറച്ച് ചൂടാറിയ ശേഷം നല്ല മയത്തിൽ കുഴച്ചെടുക്കുക
ചെറിയ ഉരുളമാവ് എടുത്ത് ഉള്ളിൽ തേങ്ങ വിളയിച്ചത് നിറച്ച്, 30 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം. കാണാൻ കൗതുകമുള്ള, പ്രത്യേക ഷേപ്പിൽ തയാറാക്കാനുള്ള അച്ചുകൾ കടയിൽ ലഭ്യമാണ്. ഇങ്ങനെ തയാറാക്കി കൊടുത്താൽ കുട്ടികൾക്കും ഏറെ ഇഷ്ടമായിരിക്കും.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















