ശ്രീനഗർ: ജമ്മു കാശ്മീരിൽ യുവമോർച്ച നേതാവിനെ വെടിവെച്ച് കൊന്നു. യുവമോർച്ച ജനറൽ സെക്രട്ടറി ഫിദ ഹുസൈനാണ് മരിച്ചത്. കുൽഗാം ജില്ലയിലെ വൈ.കെ പോര ഏരിയയിലാണ് സംഭവം. രണ്ട് പേർക്ക് പരിക്കേറ്റു.
ബിജെപി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള മൻസൂർ ഭട്ടിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ബി.ജെ.പി പ്രവർത്തകനും പരിക്കേറ്റിട്ടുണ്ട്.
നിരവധി ബിജെപി നേതാക്കളാണ് കഴിഞ്ഞ കുറേ മാസങ്ങളായി കശ്മീരിൽ കൊല്ലപ്പെട്ടത്. ജൂലൈയിൽ ബിജെപി നേതാവ് ശൈഖ് വസീം ബാരിയും രണ്ട് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
















